തീവ്രവാദത്തെ ഒരുമിച്ച് നേരിടാന്‍ പാക്-അഫ്ഗാന്‍ ധാരണ

Posted on: November 16, 2014 1:54 pm | Last updated: November 16, 2014 at 11:24 pm

shareef-ashrafഇസ്‌ലാമാബാദ്: തീവ്രവാദത്തിനെതിരെ ഒരുമിച്ചു പോരാടാന്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തീരുമാനിച്ചു. പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഗാനി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
അഫ്ഗാനിസ്ഥാനില്‍ സമാധാനം നിലനിര്‍ത്തുന്നതിന് പാകിസ്ഥാന്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് നവാസ് ശരീഫ് പറഞ്ഞു. സമാധാനപൂര്‍ണമായ അഫ്ഗാനിസ്ഥാനാണ് പാകിസ്ഥാന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കേണ്ടത് അനിവര്യമാണെന്നം ശരീഫ് കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ അഷ്‌റപ് ഗാനി പ്രശംസിച്ചു. അതിര്‍ത്തി സുരക്ഷയ്ക്കും വ്യാപാര വാണിജ്യ മേഖലകളിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.