Connect with us

Ongoing News

റാഞ്ചി ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് ജയം; ഇന്ത്യ പരമ്പര തൂത്തുവാരി

Published

|

Last Updated

കോല്‍ക്കത്ത: റാഞ്ചി ഏകദിനത്തില്‍ മൂന്നു വിക്കറ്റ് ജയത്തോടെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ശ്രീലങ്ക ഉയര്‍ത്തിയ 287 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 48.4 ഓവറില്‍ ഏഴു വിക്കറ്റ് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. സെഞ്ച്വറിയുമായി കളം നിറഞ്ഞ വിരാട് കോഹ്‌ലിയുടെ അപരാജിത ഇന്നിംഗ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 126 പന്തുകളില്‍ 139 റണ്‍സാണ് കോഹ്‌ലി വാരിക്കൂട്ടിയത്. അര്‍ധ സെഞ്ചുറി നേടിയ അംബാട്ടി റായിഡു(59) മികച്ച പിന്തുണ നല്‍കി. അഷ്‌കര്‍ പട്ടേല്‍(17) പുറത്താകാതെ നിന്നു.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ അജിങ്ക്യെ രഹാനെ(2), രോഹിത് ശര്‍മ(9), റോബിന്‍ ഉത്തപ്പ (19), കേദാര്‍ യാദവ്(20), സ്റ്റ്യുവര്‍ട്ട് ബിന്നി(12), ആര്‍ അശ്വിന്‍ എന്നിവര്‍ക്കു ബാറ്റിംഗില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. ശ്രീലങ്കയ്ക്കായി അജാന്ത മെന്‍ഡിസ് നാലു വിക്കറ്റും നായകന്‍ ഏയ്ഞ്ചലോ മാത്യൂസ് രണ്ടു വിക്കറ്റും വീഴ്ത്തി.

നേരത്തേ, ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് നേടിയിരുന്നു. നായകന്‍ ഏയ്ഞ്ചലോ മാത്യൂസ് പുറത്താകാതെ നേടിയ സെഞ്ച്വറി കരുത്തിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. തിരിമനെ(52), തിലകരത്‌ന ദില്‍ഷന്‍(35), മഹേള ജയവര്‍ധന(32) എന്നിവര്‍ നായകനു മികച്ച പിന്തുണ നല്‍കി.