Connect with us

Malappuram

കവിയെ പ്രസക്തനാക്കുന്നത് കവിതയിലെ സഞ്ചാരവഴികള്‍: കെ ജയകുമാര്‍

Published

|

Last Updated

മലപ്പുറം: സ്വന്തം കവിതയില്‍ അടയാളപ്പെടുത്തുന്ന സഞ്ചാരവഴികളാണ് ഒരുകവിയെ പ്രസക്തനും വ്യത്യസ്തനുമാക്കുന്നതെന്ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ ജയകുമാര്‍ അഭിപ്രായപ്പെട്ടു. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ശ്രേഷ്ഠനായ മലയാളകവി ഒ എന്‍ വി കുറുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം സെന്റ്‌ജെമ്മാസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സഹകരണത്തോടെ രശ്മിഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഒ എന്‍ വിക്ക് കാവ്യപൂര്‍വ്വം എന്ന കാവ്യചലച്ചിത്ര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മണമ്പൂര്‍ രാജന്‍ബാബു അധ്യക്ഷത വഹിച്ചു.
അശ്വതി, എം എ ലത്തീഫ്, വി എം സുരേഷ്‌കുമാര്‍, അനില്‍ കെ കുറുപ്പന്‍, ഹനീഫ് രാജാജി, എ ബാബു, ഡോ. എസ് സഞ്ജയ് സംസാരിച്ചു.
ഒ എന്‍ വി കാവ്യാലാപന മത്സരത്തില്‍ കെ ഗാഥ(മഞ്ചേരി)ഒന്നാം സ്ഥാനം നേടി. എന്‍ കെ രാഹുല്‍ (മക്കരപ്പറമ്പ്) രണ്ടാം സ്ഥാനവും വി സോന(ഡൗണ്‍ഹില്‍), വി കെ അഭിലാഷ്(ആക്കപ്പറമ്പ്) മൂന്നാം സ്ഥാനവും നേടി.
സെക്രട്ടറി കാപ്പില്‍ വിജയന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജി കെ രാംമോഹന്‍ നന്ദിയും പറഞ്ഞു. സ്‌നേഹിച്ചു തീരാത്തവര്‍(ക്വസ്റ്റ് ഫോര്‍ എറ്റേണല്‍ ലൗ) എന്ന ഡോക്യുമെന്ററി സിനിമയും പ്രദര്‍ശിപ്പിച്ചു.

Latest