Connect with us

Kerala

ബാര്‍കോഴ: തെളിവുള്ളവര്‍ വിജിലന്‍സിന് കൈമാറട്ടെ- ചെന്നിത്തല

Published

|

Last Updated

ചങ്ങനാശ്ശേരി: ബാര്‍ ഉടമകളില്‍ നിന്ന് മന്ത്രി കെ എം മാണി കോഴ വാങ്ങിയതായി ആരോപണമുള്ളവര്‍ തെളിവുകള്‍ വിജിലന്‍സിന് കൈമാറുകയാണ് വേണ്ടതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
35ാമത് മന്നം ട്രോഫി കലാ-കായിക മത്സരങ്ങള്‍ പെരുന്നയില്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമോയെന്ന് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്.
കാര്യങ്ങള്‍ സത്യസന്ധമായി പുറത്തു വരണമെന്നുള്ളതുകൊണ്ട് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുകയില്ല.
അഡ്ജസ്റ്റുമെന്റ് സമരത്തെക്കുറിച്ച് സി പി ഐ പറയുന്നതില്‍ ഭരണപക്ഷത്തിനു പങ്കില്ല. എല്‍ ഡി എഫ് ഘടക കക്ഷികളില്‍ നിന്ന് വരുന്ന പരസ്പരാരോപണങ്ങള്‍ അവരുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കിയിട്ടുണ്ട്. സി പി എം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest