കോഹ്‌ലി ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി മാറുമെന്ന് ഗില്‍ക്രിസ്റ്റ്

Posted on: November 15, 2014 8:39 pm | Last updated: November 15, 2014 at 8:39 pm

virad kohliഇന്ത്യന്‍ താരം വിരാട് കോഹ്‌ലി ലോകത്തെ മികച്ച ബാറ്റ്‌സ്മാനായി മാറുമെന്ന് മുന്‍ ആസ്‌ത്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. ധോണിയുടെ അഭാവത്തില്‍ ആസ്‌ത്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാനുള്ള നിയോഗം കൊഹ്‌ലി ആസ്വദിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയെ നയിക്കാന്‍ ലഭിച്ച വലിയ അവസരം കൊഹ്‌ലി ഗുണപ്രദമായി മാറ്റിയെടുക്കുമെന്നു തന്നെയാണ് കരുതുന്നത്. ഇന്ത്യക്ക് പുറത്ത് കളിക്കുമ്പോള്‍ കൊഹ്‌ലിക്ക് ചിലത് പഠിക്കാനുണ്ട്. കളിക്കളത്തിലെ പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ആര്‍ജ്ജവവും ദാഹവും കൊഹ്‌ലിയിലുണ്ട്. അതിനാല്‍ തന്നെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ അദ്ദേഹത്തിനാവുമെന്നും ഗില്‍ ക്രിസ്റ്റ് പറഞ്ഞു.