Connect with us

Malappuram

കൊണ്ടോട്ടി ഗ്യാസ് ഏജന്‍സി ഉച്ചക്ക് ശേഷം പ്രവര്‍ത്തിച്ചില്ല: ഉപഭോക്താക്കള്‍ പെരുവഴിയിലായി

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടി മേഖലയിലെ ഗ്യാസ് വിതരണ കേന്ദ്രം ഇന്നലെ ഉച്ചക്ക് ശേഷം മുന്നറിയിപ്പില്ലാതെ അടച്ചു. ഇതു മൂലം നിരവധി പേര്‍ ഗ്യാസ് സിലിന്‍ഡര്‍ ലഭിക്കാതെ മടങ്ങി. ഇന്ത്യന്‍ ഗ്യാസ് വിതരണ ഏജന്‍സിയായ കൊണ്ടോട്ടി ഗ്യാസ് ആന്‍ഡ് അലൈഡ് സര്‍വീസ് എന്ന സ്ഥപനമാണ് ഇന്നലെ ഉച്ചക്ക് ശേഷം മുന്നറിയിപ്പില്ലാതെ അടച്ചത്. സ്ഥാപനം അടച്ചതു കാരണം നേരിട്ടു ഗ്യാസ് സിലിന്‍ഡര്‍ മാറ്റി എടുക്കുന്നതിനായി എത്തിയ നിരവധി പേര്‍ സിലിന്‍ഡര്‍ ലഭിക്കാതെ മടങ്ങി. സ്ഥാപനം പൂട്ടിയിട്ടതിന് വ്യക്തമായ കാരണം പറയാന്‍ ഏജന്‍സി അധികൃതര്‍ തയ്യാറായില്ല. ഉപഭോക്താക്കളോട് തട്ടിക്കയറുകയുണ്ടായെന്നും പള്ളില്‍ക്കല്‍ ബസാറില്‍ നിന്നുള്ള ഉഭോക്താവ് എം ടി റഹീം ഷാ പറഞ്ഞു. ഗ്യാസ് ഏജന്‍സിയുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് പരാതി നല്‍കിയിട്ടുണ്ട്. സബ് സിഡി ഒഴിച്ചുള്ള തുകക്ക് ഗ്യാസ് സിലിന്‍ഡര്‍ വിതരണം ചെയ്യുന്ന ദിവസം ഇന്നലെയോട് കൂടി അവസാനിച്ചിരിക്കയാണ്.

Latest