Connect with us

Ongoing News

മിച്ചല്‍ ജോണ്‍സണ്‍ ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

Published

|

Last Updated

ദുബൈ: ഈ വര്‍ഷത്തെ ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് ആസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ അര്‍ഹനായി. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരവും ജോണ്‍സണ്‍ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്‌സ് ആണ് മികച്ച ഏകദിന താരം.

2013 ആഗസ്റ്റ് മുതല്‍ 2014 ആഗസ്റ്റ് വരെയുള്ള കാലയളവിലെ പ്രകടനമാണ് അവാര്‍ഡിന് പരിഗണിച്ചത്. ഇത് രണ്ടാം തവണയാണ് ജോണ്‍സണ്‍ ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്നത്. ആസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിന് ശേഷം രണ്ട് തവണ പുരസ്‌കാരം നേടുന്ന താരമാണ് ജോണ്‍സണ്‍.

Latest