വിചാരണ പൂര്‍ത്തിയാകുന്നത് വരെ മഅ്ദനിയുടെ ജാമ്യം നീട്ടി

Posted on: November 14, 2014 11:02 am | Last updated: November 15, 2014 at 11:15 am
SHARE

Abdul_Nasar_Madani

ന്യൂഡല്‍ഹി: ബംഗളുരു സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി നീട്ടി. വിചാരണ പൂര്‍ത്തിയാകുന്നത് വരെയാണ് ജാമ്യം നീട്ടിയത്. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. എന്നാല്‍ മഅ്ദനിക്ക് കേരളത്തിലേക്കു പോകാന്‍ അനുമതി നിഷേധിച്ച കോടതി ബംഗളുരു വിട്ടുപോകരുതെന്നും നിര്‍ദേശിച്ചു.

മഅ്ദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ബംഗളുരു സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മഅ്ദനി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് സത്യവാങ്മൂലത്തില്‍ കര്‍ണാടക ആരോപിച്ചു.
അസുഖമില്ലാതെയാണ് മഅ്ദനി ആശുപത്രിയില്‍ കഴിയുന്നത്. മഅദ്‌നിയുടെ പെരുമാറ്റം സംശയാസ്പദമാണ്. അഭിഭാഷകരുടേയതുള്‍പ്പെടെയുള്ള ഫോണുകളിലൂടെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. രാഷ്ട്രീയ-മത സ്വാധീനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ് മഅ്ദനി. അതുകൊണ്ട് മഅ്ദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കൂറുമാറിയ സാക്ഷികളുടെ പട്ടികയും കര്‍ണാടക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
ബംഗളുരു സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലിലായിരുന്ന മഅദ്‌നിക്ക് ചികിത്സയ്ക്കായി ഇടക്കാല ജാമ്യം സുപ്രീംകോടതി അനുവദിക്കുകയായിരുന്നു. ബംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here