Connect with us

International

14 കോടി വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി

Published

|

Last Updated

ക്വാലാലംപൂര്‍: ദിനോസറിന്റെ 14 കോടി വര്‍ഷം പഴക്കമുള്ള പല്ല് മലേഷ്യയില്‍ കണ്ടെത്തി. പിറകു വശം പക്ഷിയുടേത് പോലെയുള്ള ഈ ദിനോസര്‍ ഇതുവരെ കണ്ടെത്താത്ത പുതിയ വര്‍ഗത്തില്‍പ്പെട്ടതാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സംഘം പറഞ്ഞു. മലേഷ്യയില്‍ ഇപ്പോഴും വലിയ ദിനോസറുകളുടെ ഫോസിലുകള്‍ അവശേഷിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രണ്ട് വര്‍ഷം മുമ്പാണ് ഗവേഷകര്‍ ദിനോസറിന്റെ ഫോസിലുകള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിരുന്നത്. ഇത്രയും വര്‍ഷം പഴക്കമുള്ള ഒരു ദിനോസറിന്റെ പല്ല് കണ്ടെത്താനായതില്‍ അന്വേഷണ സംഘം ആശ്ചര്യപ്പെടുകയാണ്. ജപ്പാനിലെ വസേദ യൂനിവേഴ്‌സിറ്റിയും കുമാമോട്ടോ യൂനിവേഴ്‌സിറ്റിയും ഗവേഷണത്തില്‍ പങ്കാളികളാണ്.
നേരത്തെ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തിയ പ്രദേശത്തിനടുത്തു തന്നെയാണ് പുതിയ ഫോസിലും കണ്ടെത്തിയിരിക്കുന്നത്. 2012ല്‍ ഇവിടെ നിന്ന് കണ്ടെത്തിയ ദിനോസറിന്റെ ഫോസിലിന് ഏഴ് കോടി വര്‍ഷം പഴക്കമുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളുടെപേരില്‍ ഫോസില്‍ കണ്ടെത്തിയ സ്ഥലം കൃത്യമായി വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

Latest