Connect with us

Gulf

കാപ്പിക്കും തേയിലക്കുമായി ഒരു ഉത്സവം

Published

|

Last Updated

ദുബൈ: രാജ്യാന്തര കോഫി തേയില ഉത്സവം ദുബൈയില്‍ ആരംഭിച്ചു. മെയ്താനില്‍ ദുബൈ ചോംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ജനറല്‍ ഹമദ് ബു അമീം മൈതാന്‍ ഹോട്ടല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം മുഹമ്മദ് അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശെഹി എന്നിവരാണ് ഉദ്ഘാടനം ചെയ്തത്. മധ്യപൗരസ്ത്യ ദേശത്തെ പ്രധാനപ്പെട്ട കോഫി തേയില വാണിജ്യ പ്രദര്‍ശനമാണിത്. നവംബര്‍ 14വരെ നീണ്ടുനില്‍ക്കും. നിരവധി ഉത്പാദകരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
വേള്‍ഡ് ബാരിസ്ത ചാമ്പ്യന്‍ഷിപ്പ് എന്ന പേരില്‍ കോഫിയുടെ രുചി നിര്‍ണയിക്കുന്ന മത്സരമടക്കം നിരവധി മത്സരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാന്‍, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പവലിയനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുബൈയില്‍ ഇത് ആറമത്തെ തവണയാണ് ഇത്തരമൊരു പ്രദര്‍ശനം.
ലോകത്തിലെ ഏറ്റവും മികച്ച തേയില ഉത്പന്നങ്ങളും കോഫി നിര്‍മാണ സാമഗ്രികളും മറ്റും പ്രദര്‍ശനത്തിനുണ്ടെന്ന് വേള്‍ഡ് കോഫി ഈവന്‍ഡ്‌സ് സ്‌പെഷ്യല്‍ കോര്‍ഡിനേറ്റര്‍ റയാന്‍ ഗോഡിഞ്ഞോ പറഞ്ഞു.

---- facebook comment plugin here -----

Latest