Connect with us

Kerala

ബാര്‍ കോഴ: കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ കേസ് നേരിട്ട് അന്വേഷിക്കണമെന്നും വിഎസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു.

ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ ചോദ്യാവലിക്കു വി എസ് മറുപടി നല്‍കി. വിജിലന്‍സ് ഡിവൈഎസ്പി നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടി വിജിലന്‍സ് ഡയറക്ടര്‍ വില്‍സണ്‍ എം പോളിനാണു നല്‍കിയത്. നിലവിലുള്ള അന്വേഷണം പ്രഹസനമെന്നു വിഎസ് പറഞ്ഞു.

Latest