Connect with us

Malappuram

ഇംഗ്ലീഷ് രചനാ മികവില്‍ ഈമാന്‍ആമിനക്ക് കലാതിലകം

Published

|

Last Updated

തിരൂര്‍: ഇംഗ്ലീഷ് രചനാ മത്സരങ്ങളില്‍ മികവുകാട്ടി ഈമാന്‍ ആമിനാ സലീമിന് കലാതിലക പട്ടം. തിരൂരില്‍ നടന്ന സി ബി എസ് ഇ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാറ്റഗറി നാല് ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ഈമാന്‍ ആമിന കലാതിലകം കരസ്ഥമാക്കിയത്. പങ്കെടുത്ത അഞ്ച് മത്സര ഇനങ്ങളിലായി 40 പോയിന്റ് നേടി. ഇംഗ്ലീഷ് കഥാരചന, പ്രബന്ധ രചന, കവിതാ രചന എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് നിമിഷ പ്രസംഗം, ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ എന്നിവയില്‍ ഗ്രേഡും കരസ്ഥമാക്കി. വടകര റാണി പബ്ലിക് സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിയാണ് ഈമാന്‍ ആമിന. ഇരുണ്ട പട്ടണം, വൃത്തിയുള്ള ഇന്ത്യ തുടങ്ങിയ വിഷയങ്ങളിലായിരുന്നു രചനാ മത്സരങ്ങളിലെ മികവ്. വടകര കല്ലാച്ചി സ്വദേശികളായ കെ കെ സലീം-ജുബൈരിയ ദമ്പതികളുടെ മകളാണ് ഈമാന്‍ ആമിന.

---- facebook comment plugin here -----

Latest