Connect with us

Kozhikode

മിന്നലില്‍ വീട് തകര്‍ന്നു; വീട്ടമ്മക്ക് പരുക്ക്

Published

|

Last Updated

കൊടുവള്ളി: ശക്തമായ മിന്നലില്‍ കരുവന്‍പൊയിലില്‍ മഞ്ചപ്പാറക്കല്‍ കാതിരിയുടെ വീട് തകര്‍ന്നു. അടുക്കളയുടെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. അടുക്കളയിലുണ്ടായിരുന്ന കാതിരിയുടെ ഭാര്യ ആമിന (63)ക്ക് ഓട് വീണ് പരുക്കേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മിന്നലിന്റെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂര ചിതറിപ്പോയി. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ചുമരില്‍ വിള്ളല്‍ വീണിട്ടുണ്ട്. മെയിന്‍ സ്വിച്ച്, മീറ്റര്‍ എന്നിവ തകര്‍ന്നു. വൈദ്യുതി ബന്ധവും തകര്‍ന്നു. അപകട സമയത്ത് കാതിരിയുടെ മകന്റെ ഭാര്യയും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഈ വീടിന്റെ സമീപത്തുള്ള മലയില്‍ ചെക്കൂട്ടിയുടെ വീട്ടിലെ ഇലക്ട്രിക് മീറ്റര്‍ തകര്‍ന്നു. സമീപത്തെ വീടുകളിലെ വൈദ്യുത ബള്‍ബുകളും കേടായി.

 

Latest