Connect with us

Ongoing News

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ഇനി അനുമതി വേണ്ട

Published

|

Last Updated

തിരുവനന്തപുരം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ തന്നെ കൊലപ്പെടുത്താന്‍ അനുമതി. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചോ അല്ലാതെയോ കൊലപ്പെടുത്താം.
വന്യജീവികളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കി വന്ന ധനസഹായം മൂന്ന് ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാട്ടുപന്നികളെ കൊല്ലുന്നതിന് നിലവിലുള്ള വ്യവസ്ഥകളില്‍ ഇളവ് നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തന്നെ തീരുമാനിച്ചതാണ്. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് വ്യവസ്ഥകള്‍ സംബന്ധിച്ച് തീരുമാനമായത്.
വന മേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ വന്യജീവികളുടെ ആക്രമണത്തില്‍ കൃഷിഭൂമിയും കാര്‍ഷികവിളയും നശിക്കുന്നതും കുട്ടികള്‍ക്ക് വന്യജീവികളെ പേടിച്ച് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യവും മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വിവര പൊതു ജന സമ്പര്‍ക്ക മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ പന്നികളെ വെടിവെച്ച് കൊല്ലുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമാണ്. എന്നാല്‍ ഇനി മുതല്‍ ഇതിന്റെ ആവശ്യമില്ല. കൊല്ലുന്നത് സ്വന്തം കൃഷിയിടത്തില്‍ വെച്ചായിരിക്കണമെന്ന് മാത്രം. ഏത് രീതിയില്‍ പന്നിയെ കൊന്നാലും 24 മണിക്കൂറിനുള്ളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച് ആവശ്യമായ നടപടികളെടുക്കണം. എന്നാല്‍ കൊല്ലാനുപയോഗിച്ച ആയുധം സാക്ഷികള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ പരിശോധനക്കായി 24 മണിക്കൂറിനുള്ളില്‍ തന്നെ ഹാജരാക്കണമെന്നും വ്യവസ്ഥ ചെയ്യും.

Latest