കാന്തപുരത്തിന് അബുദാബിയില്‍ പൗരസ്വീകരണം

Posted on: November 12, 2014 9:16 pm | Last updated: November 12, 2014 at 9:16 pm

kanthapuamഅബുദാബി: മനുഷ്യകുലത്തെ മാനിക്കുക എന്ന സന്ദേശമുയര്‍ത്തി കര്‍ണാടകയാത്ര പൂര്‍ത്തിയാക്കിയ ശേഷം യു എ ഇയില്‍ എത്തുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് അബുദാബി പൗരാവലി ഇന്ന് (ബുധന്‍) വൈകുന്നേരം എട്ടിന് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ പൗരസ്വീകരണം ഒരുക്കുന്നു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നീ ഔദ്യോഗിക സംഘടനകള്‍ കൂടാതെ നിരവധി സംഘടനനാ പ്രതിനിധികളും പരിപാടിയില്‍ സംബന്ധിക്കും.
പരിപാടി വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചടങ്ങില്‍ വ്യവസായിക, സാംസ്‌കാരിക, രാഷ്ട്രീയ മത രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
സഊദി, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും പൗര സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഇന്നലെ രാത്രി കാന്തപുരം യു എ ഇയില്‍ എത്തി.