സുനന്ദയുടെ മരണം: അന്വേഷണം ശക്തമാക്കുന്നു

Posted on: November 12, 2014 11:28 am | Last updated: November 12, 2014 at 10:44 pm

sunantha pushkarന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ അന്വേഷണം ദ്രുതഗതിയിലാക്കുന്നു. സുനന്ദയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മരണ ശേഷം ഫോണിലെ ഏതെങ്കിലും വിവരം ആരെങ്കിലും മായ്ച്ച് കളഞ്ഞിട്ടുണ്ടോ എന്നും പരിശോധിക്കും.
സുനന്ദ മരണത്തിന് മുമ്പ് ആരൊക്കെയുമായി ബന്ധപ്പെട്ടെന്ന് പരിശോധിക്കും. ഇതിനായി ഇ മെയിലും ഫോണ്‍ നമ്പറുകളും പരിശോധിക്കും. പ്രാഥമിക പരിശോധനയില്‍ ചിലരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ആരെയും ചോദ്യം ചെയ്തിട്ടില്ല. അമിതമായ മരുന്ന് ഉപയോഗം മൂലമല്ല മരിച്ചതെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.