ഉര്‍ദു കലാമേള: എസ് എച്ച് എസ് പള്ളിക്കുറുപ്പ് ജേതാക്കള്‍

Posted on: November 12, 2014 10:49 am | Last updated: November 12, 2014 at 10:49 am

പാലക്കാട്: മണ്ണാര്‍ക്കാട് ഉപജില്ലാ ഉര്‍ദു കലാമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പള്ളിക്കുറുപ്പ് ശബരി ഹൈസ്‌കൂള്‍ ജേതാക്കളായി. തുടര്‍ച്ചയായി എട്ടാം തവണയും അഗ്രിഗേറ്റ് ഫസ്റ്റ് നേടിയ വിദ്യാര്‍ഥികളെ ഹെഡ് മാസ്റ്റര്‍ കെ പി ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമോദിച്ചു.
പി പി മുഹമ്മദ് കുട്ടി, കെ ഇബ്‌റാഹിം, വി കെ മാത്യു, എം മോഹന്‍ദാസ്, എന്‍ പി ശശിധരന്‍, പി ഉണ്ണികൃഷ്ണന്‍, എം കെ മുരളിധരന്‍, എം ബി രാജീവ് കുമാര്‍, ഇ എസ് ദിലീപ് കുമാര്‍, എന്‍ ഫാത്തിമത്ത്,സബിത, എ ഉത്തര, എം എസ് സുജാത കുമാരി പ്രസംഗിച്ചു.