Connect with us

Kozhikode

ഇരുവഴിഞ്ഞി പുഴക്കായി 'എന്റെ നദി എന്റെ ജീവന്‍' പദ്ധതി

Published

|

Last Updated

മുക്കം: പെറ്റമ്മയെ വൃദ്ധ സദനത്തില്‍ കൊണ്ടെത്തിക്കുന്ന നമ്മുടെ പുതിയ സംസ്‌കാരത്തിലൂടെയാണ് പുഴകളെ മലിനമാക്കുന്ന മനസ്സ് നമുക്ക് സൃഷ്ടിക്കാനായതെന്ന് ഡോ. എം എന്‍ കാരശ്ശേരി അഭിപ്രായപ്പെട്ടു. ഇരുവഴിഞ്ഞിയിലൂടെ ഒഴുകുന്ന തെളിനീര്‍ മാതാവിന്റെ മുലപ്പാലിന് സമമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവഴിഞ്ഞിയുടെ സംരക്ഷണത്തിനായി ആറ് ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന “എന്റെ നദി, എന്റെ ജീവന്‍” പദ്ധതിയുടെ ഭാഗമായി നടന്ന പ്രത്യേക ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനബ ചാലില്‍ അധ്യക്ഷയായിരുന്നു. വാര്‍ഡ് മെമ്പര്‍ അശ്‌റഫ് കൊളക്കാടന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ഷറീന സുബൈര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ പുതിയോട്ടില്‍, ഇരുവഴിഞ്ഞി സംരക്ഷണ സമിതി കണ്‍വീനര്‍ എന്‍ കെ അശ്‌റഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മറിയംകുട്ടി ഹസന്‍, സി വി ഖദീജ ടീച്ചര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി പി അബ്ദുല്‍ അസീസ് പ്രസംഗിച്ചു. പുഴയുടെയും എടപ്പറ്റ-കൂട്ടക്കടവ് കല്ലാം തോടിന്റെയും സംരക്ഷണത്തിനായി കര്‍മ സമിതി രൂപവത്കരിച്ചു.

 

Latest