വി സിമാര്‍ക്കെതിരെയുള്ള പരാതി: സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ഗവര്‍ണര്‍

Posted on: November 12, 2014 12:37 am | Last updated: November 12, 2014 at 12:37 am

തിരുവനന്തപുരം: മഹാത്മാഗാന്ധി, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരെയുള്ള പരാതിയിന്‍ മേല്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം.
ഉന്നതവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണര്‍ സമയപരിധി നിശ്ചയിച്ച് സര്‍ക്കാറില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് ഇത് ആദ്യമാണ്.
എം ജി സര്‍വകലാശാല വി സി ഡോ. ബാബു സെബാസ്റ്റിയന് യു ജി സി വ്യവസ്ഥകള്‍ പ്രകാരമുള്ള യോഗ്യത ഇല്ലെന്നാണ് പരാതി. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വി സി, ഡോ. എം സി ദിലീപ് കുമാര്‍ വിജിലന്‍സ് കേസില്‍ പ്രതിയാണെന്നും ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയില്‍ പറയുന്നു.