Connect with us

Kerala

ബാര്‍കോഴ: വിജിലന്‍സ് അന്വേഷണ പുരോഗതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഒരാഴ്ചയ്ക്കകം അറിയിക്കാനാണ് കോടതി ഉത്തരവിട്ടത്. സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
ബാര്‍കോഴ കേസില്‍ ഇപ്പോള്‍ വിജിലന്‍സ് ക്യുക്ക് വെരിഫേക്കഷനാണ് നടത്തുന്നത്. പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരമാണ് വിജിലന്‍സ് പരിശോധ എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ബാറുടമയായ ബിജു രമേശ് ആണ് ധനമന്ത്ര കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം ഉന്നയിച്ചത്.

---- facebook comment plugin here -----

Latest