Connect with us

International

സിയും ആബേയും ഹസ്തദാനം ചെയ്തു; ഒട്ടും ഊഷ്മളതയില്ലാതെ

Published

|

Last Updated

ബീജിംഗ്: അതിര്‍ത്തി തര്‍ക്കമടക്കമുള്ള വിഷയങ്ങളില്‍ ഇരു ധ്രുവങ്ങളില്‍ നില്‍ക്കുന്ന ചൈനക്കും ജപ്പാനുമിടയില്‍ മഞ്ഞുരുക്കത്തിന്റെ വ്യക്തമായ സൂചന നല്‍കി ഇരു രാഷ്ട്രങ്ങളിലെയും ഭരണ നേതാക്കള്‍ ചര്‍ച്ച നടത്തി. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും അധികാരമേറ്റ ശേഷം ഇതാദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ചര്‍ച്ച മുന്നോട്ടുള്ള വഴിതെളിയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പക്ഷേ, ബീജിംഗിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നടന്ന ഹസ്തദാന ചടങ്ങ് ഒട്ടും ഊഷ്മളമായിരുന്നില്ല. പുഞ്ചിരിക്കുക പോലും ചെയ്യാതെയാണ് സി ജിന്‍ പിംഗ്, ആബേയെ ഹസ്തദാനം ചെയ്തതെന്ന് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഒരു വാക്കു പോലും അദ്ദേഹം അപ്പോള്‍ ഉരിയാടിയുമില്ല.

Latest