Connect with us

Kasargod

ക്രൈംമാപ്പിങ്ങ് ജില്ലാതല റിപ്പോര്‍ട്ട് തയ്യാറാക്കി

Published

|

Last Updated

കാസര്‍കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സാമൂഹ്യനീതി വകുപ്പിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ നടത്തിയ ക്രൈംമാപ്പിംഗ് പ്രവര്‍ത്തനങ്ങളുടെ പ്രഥമ റിപ്പോര്‍ട്ട് ജില്ലാ ഭരണാധികാരികള്‍ക്ക് സമര്‍പ്പിച്ചു.
ജില്ലയിലെ അഞ്ച് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 72 തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ പൂര്‍ത്തിയാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കാനാവും. ജില്ലയിലെ ബേഡഡുക്ക, കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി, വലിയപറമ്പ, പിലിക്കോട് ഗ്രാമപഞ്ചായത്തുകളിലാണ് ക്രൈംമാപ്പിംഗ് നടന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കിടയിലെ ക്രൈംമാപ്പിംഗ് പ്രവര്‍ത്തനം ജില്ലാകുടുംബശ്രീ മിഷന്‍ പുതുതായി ഏറ്റെടുത്തിട്ടുണ്ട്.
ക്രൈംമാപ്പിംഗ് റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന് കൈമാറി. വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശുഭാവതി, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി വി സുരേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജില്ലാ സൈബര്‍സെല്‍ ഓഫീസര്‍ പി ആര്‍ ശ്രീനാഥ് ക്ലാസ്സെടുത്തു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍മജീദ് ചെമ്പരിക്ക സ്വാഗതവും ജെന്റര്‍ കണ്‍സള്‍ട്ടന്റ് ടി ജെ പ്രകാശ് നന്ദിയും പറഞ്ഞു.

 

Latest