Connect with us

National

വധശിക്ഷക്ക് വിധിച്ച മത്സ്യത്തൊഴിലാളികളെ ഇ്ന്ത്യക്ക് വിട്ടുനല്‍കും

Published

|

Last Updated

ചെന്നൈ: ശ്രീലങ്കയില്‍ വധശിക്ഷക്ക് വിധിച്ച അഞ്ച് മത്സ്യത്തൊഴിലാളികളെ ഇന്ത്യക്ക് കൈമാറും. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഇവരെ ഇന്ത്യയില്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ ആരംഭിച്ചതായി മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി ട്വിറ്ററില്‍ അറിയിച്ചു.ാ

മയക്കുമരുന്ന് കടത്തുകേസില്‍ 2011ലാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പിടിയിലായത്. ഇവര്‍ക്ക് പിന്നീട് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

Latest