Connect with us

National

കേന്ദ്രമന്ത്രി സുരേഷ് പ്രഭു ശിവസേന വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുരേഷ് പ്രഭു ശിവസേന വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. ശിവസേനയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സുരേഷ് പ്രഭു പാര്‍ട്ടിവിട്ടത്. മോദി മന്ത്രിസഭയില്‍ ചേരരുതെന്ന ശിവസേനയുടെ ശാസന തള്ളിയാണ് സുരേഷ് പ്രഭു മന്ത്രിയായത്.

ഇന്നാണ് സുരേഷ് പ്രഭു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സത്യപ്രതിജ്ഞയ്ക്കു മുമ്പുതന്നെ സുരേഷ് പ്രഭു ബി ജെ പി അംഗത്വം എടുത്തിരുന്നു.