കുവൈത്തുമായുള്ള ബന്ധം അത്യുന്നതങ്ങളില്‍

Posted on: November 9, 2014 5:38 pm | Last updated: November 9, 2014 at 5:38 pm

Kuwait Ameerഅബുദാബി: കുവൈത്തുമായുള്ള ബന്ധത്തില്‍ വന്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും അഭിപ്രായപ്പെട്ടു. ഹൃസ്വസന്ദര്‍ശനാര്‍ഥം തലസ്ഥാനത്തെത്തിയ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ സ്വീകരിക്കുകയായിരുന്നു അവര്‍.
ഉഭയകക്ഷി ബന്ധങ്ങള്‍ ഇരു രാജ്യത്തെയും ഭരണാധികാരികള്‍ വിലയിരുത്തി. ജി സി സിയുടെ ഭാവി പദ്ധതികളും പരാമര്‍ശ വിഷയമായി. യു എ ഇ ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അടക്കം നിരവധി പ്രമുഖര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.