Connect with us

Ongoing News

സഹകരണ മെഡിക്കല്‍ കോളജിന്റെ സ്ഥാപകന്‍

Published

|

Last Updated

കോഴിക്കോട്: സഹകരണ മേഖലയില്‍ മെഡിക്കല്‍ കോളജ് എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് എം വി രാഘവനാണ്. ഈ ആശയത്തിന്റെ പൂര്‍ത്തീകരണമായിരുന്നു പരിയാരം സഹകരണ മെഡിക്കല്‍ കോളജ്. 1993ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കേ എം.വി. രാഘവന്‍ മുന്‍കൈ എടുത്ത് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി സഹകരണ സംഘം രൂപീകരിക്കുകയും, 1994ല്‍ ആശുപത്രി തുടങ്ങുകയും ചെയ്തു.

പരിയാരം മെഡിക്കല്‍ കോളേജിന്റെ സ്ഥാപക ചെയര്‍മാനും എം വി ആര്‍ ആണ്. അവസാനകാലത്ത് യു ഡി എഫുമായി എം വി ആര്‍ അകലാന്‍ കാരണവും പരിയാരം മെഡിക്കല്‍ കോളജ് തന്നെ. മെഡിക്കല്‍ കോളജിലെ സി പി എം ഭരണ സമിതിയെ പുറത്താക്കണമെന്ന യു ഡി എഫിന്റെ ആവശ്യം അദ്ദേഹം നിരകാരിച്ചതാണ് പ്രശ്‌നമായത്.

Latest