സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം 22ന്

Posted on: November 9, 2014 12:38 am | Last updated: November 8, 2014 at 11:13 pm

sys logoകൊപ്പം: സമര്‍പ്പിത യൗവനനം, സാര്‍ഥ മുന്നേറ്റം പ്രമേയത്തില്‍ ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന നേതാക്കള്‍ നടത്തുന്ന സോണ്‍തല പര്യടനത്തിന് 22ന് ഉച്ചക്ക് രണ്ടിന് പുലാശേരി എം ഇ ടിയില്‍ സ്വീകരണം നല്‍കും.
സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം സ്വരൂപിച്ച ഫണ്ട് സോണ്‍ നേതാക്കള്‍ സംസ്ഥാന നേതാക്കള്‍ക്ക് കൈമാറും. അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കൊപ്പം സോണില്‍ കര്‍മപദ്ധതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. സോണ്‍തല കൃഷിത്തോട്ടം പദ്ധതി ഉടനെ തുടങ്ങും. സര്‍ക്കിള്‍തല പാഠശാലകള്‍ പൂര്‍ത്തിയായി. യൂനിറ്റ്തല ദഅ് വ പ്രഭാഷണം നടന്നു വരുന്നു. പ്രചരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കുമെന്ന് ഇ സി കണ്‍വീനര്‍ ഉമര്‍ അല്‍ഹസനി അറിയിച്ചു.

ലീഡേഴ്‌സ് മീറ്റ്
സംഘടിപ്പിച്ചു
ആലത്തൂര്‍: എസ് വൈ എസ് സോണ്‍ ലീഡേഴ്‌സ അണക്കപ്പാറ മര്‍കസില്‍ അസംബ്ലി അബൂബക്കര്‍ അവണക്കുന്ന് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ കെ ഉണ്ണീന്‍കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. അശറഫ് മമ്പാട്, പി എം കെ തങ്ങള്‍, റഫീഖ് ചുണ്ടക്കാട്, നവാസ പഴമ്പാലക്കോട്, അബ്ദുറശീദ് അല്‍ഹസനി, റശീദ് പുതുക്കോട് പ്രസംഗിച്ചു.