മനോഹര്‍ പരീക്കര്‍ രാജിവെച്ചു

Posted on: November 8, 2014 12:46 pm | Last updated: November 9, 2014 at 10:10 am

manohar parekarപനാജി; മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ പുതിയ ചുമതല വഹിക്കുന്നതിനാണ് രാജി. പരീക്കര്‍ പ്രതിരോധ മന്ത്രിയായേക്കുമെന്നാണ് സൂചന.
ഇന്ന് വൈകുന്നേരം നടക്കുന്ന യോഗത്തില്‍ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും.
ഞായറാഴ്ച നടക്കുന്ന മന്ത്രിസഭാ വികസനത്തില്‍ പരീക്കര്‍ ഉള്‍പ്പടെ പുതുതായി 10 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട. ഒന്നിലധികം പ്രധാന മന്ത്രാലയങ്ങളുടെ ചുമതലകള്‍ ചില മന്ത്രിമാര്‍ വഹിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ പുനസംഘടന. നിലവില്‍ മോഡി മന്ത്രിസഭയില്‍ 22 കേന്ദ്രമന്ത്രിമാരും 22 സഹമന്ത്രിമാരുമാണുള്ളത്.നിയമ സ്പീക്കര്‍ രാജേന്ദ്ര ആര്‍ലേക്കര്‍,ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ,ആരോഗ്യമന്ത്രി ലക്ഷ്മികാന്ത് എന്നിവരില്‍ ആരെങ്കിലുമാകും പുതിയ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.