Connect with us

Kasargod

വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന് പരാതി

Published

|

Last Updated

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ബസില്‍ കയറ്റാത്തത് പരിഭ്രാന്തിയ്ക്കും പ്രതിഷേധത്തിനും ഇടയാക്കി.
മുളിയാര്‍ ആലൂര്‍ സ്വദേശിനികളും നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥിനികളുമായ രണ്ടു പേരെയാണ് ബസില്‍ കയറ്റാതിരുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്കു പോകാന്‍ ബസ് കാത്തു നിന്ന വിദ്യാര്‍ഥിനികളെയാണ് ആലൂരിലേക്കുള്ള സ്വകാര്യ ബസില്‍ കയറ്റാതിരുന്നത്. വൈകിട്ട് 5.30നാണ് നായന്മാര്‍മൂലയിലൂടെ ബസ് പോകുന്നത്. കുട്ടികള്‍ ഇവിടെ കാത്തുനിന്ന് കൈകാട്ടിയെങ്കിലും ബസ് നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ഏറെ പ്രയാസപ്പെട്ട് രാത്രി എട്ടുമണിയോടെയാണ് വീടുകളിലെത്തിയത്. കുട്ടികള്‍ വീട്ടിലെത്താന്‍ വൈകിയത് വീട്ടുകാരിലും നാട്ടിലും അമ്പരപ്പും ആശങ്കയും പരത്തി. കുട്ടികളെ കയറ്റാതിരുന്ന ബസിന്റെ ജീവനക്കാര്‍ക്കെതിരെ നാട്ടുകാര്‍ രോഷം കൊണ്ടു. സംഭവം ബസ് ഉടമയുടെയും ഉടമസ്ഥ സംഘത്തിന്റെയും പോലീസിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
മിക്ക സ്വകാര്യ ബസുകളും വിദ്യാര്‍ഥികളെ കയറ്റാന്‍ തയ്യാറാകുന്നില്ലെന്നു നേരത്തേ തന്നെ പരാതിയുണ്ട്.