ബാര്‍ കോഴ: അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രി

Posted on: November 7, 2014 6:14 pm | Last updated: November 8, 2014 at 12:12 pm

oommen chandyകൊച്ചി: ബാര്‍കോഴ വിവാദത്തില്‍ ഏത് തരത്തിലുള്ള അന്വേഷണത്തെയും സര്‍ക്കാര്‍ ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പൊതു നന്മയെ കരുതിയാണ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചത്. അതില്‍ നഷ്ടം നേരിടുന്നവരാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടെ വെളിപ്പെടുത്തലിലും സര്‍ക്കാരിന് ആശങ്കയില്ലെന്നും ഏത് ആരോപണങ്ങള്‍ ഉയര്‍ന്നാലും ആക്ഷേപങ്ങള്‍ പറഞ്ഞ് നയങ്ങളില്‍ നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കാനാവില്ലെന്നും അത്തരക്കാരുടെ നീക്കം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.