Connect with us

Gulf

വെസ്‌റ്റേണ്‍ യൂണിയനുമായി സഹകരിച്ച് യു എ ഇ എക്‌സ്‌ചേഞ്ച് ഭാഗ്യമല്‍സരം

Published

|

Last Updated

ദുബൈ: യു എ ഇ എക്‌സ്‌ചേഞ്ച് വഴി വെസ്‌റ്റേണ്‍ യൂണിയനിലൂടെ പണം അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് വിമാന യാത്രാ ടിക്കറ്റുകളുള്‍പ്പെടെ വന്‍ സമ്മാനങ്ങള്‍ ലഭിക്കും. അടുത്ത മാസം 20 വരെ യു എ ഇയിലെ ശാഖകളുടെ സേവനം പ്രയോജനപ്പെടുത്തുന്നവരെ ഉള്‍പ്പെടുത്തിയാണ് ഭാഗ്യനറുക്കെടുപ്പു നടത്തുന്നത്. നാട്ടില്‍ പോയി മടങ്ങിവരാനുള്ള ടിക്കറ്റ് പത്തു പേര്‍ക്ക് ലഭിക്കും. 20 വിജയികള്‍ക്ക് ഐ ഫോണ്‍-6, 25 പേര്‍ക്ക് 2000 ദിര്‍ഹം വീതമുള്ള കാഷ് വൗച്ചര്‍ എന്നിവയാണ് യു എ ഇ എക്‌സ്‌ചേഞ്ച് ഫോര്‍ച്യൂണ്‍ ഫിയസ്റ്റയിലെ ഇതര സമ്മാനങ്ങള്‍. പ്രവര്‍ത്തന മികവും വിശ്വാസ്യതയും തെളിയിച്ചിട്ടുള്ള രണ്ട് കമ്പനികള്‍ കൈകോര്‍ക്കുന്നതിലൂടെ യു എ ഇ യിലെ പ്രവാസികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ സേവനം ലഭ്യമാകുന്നതോടൊപ്പം ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടുന്നതിനുള്ള അവസരവും തുറന്നുകിട്ടുകയാണെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യുവും വെസ്‌റ്റേണ്‍ യൂണിയന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ഹാത്തെം സ്‌ളീമാനും പറഞ്ഞു.

 

Latest