ടിആര്‍പി റേറ്റ് കൂട്ടാന്‍ മാധ്യമങ്ങള്‍ ബംഗ്ലൂരുവിനെ റേപ് സിറ്റിയാക്കുന്നു: കെ.ജെ ജോര്‍ജ്

Posted on: November 6, 2014 4:53 pm | Last updated: November 6, 2014 at 4:53 pm

kj georgeബംഗ്ലൂരു: ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്(ടിആര്‍പി)കൂട്ടാനുള്ള ശ്രമത്തില്‍ മാധ്യമങ്ങള്‍ ബംഗ്ലൂരുവിനെ ഒരു റേപ്പ് സിറ്റിയാക്കി മാറ്റുകയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ്. കഴിഞ്ഞ ഏതാനും മാസങ്ങളായി നാലോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബംഗ്ലൂരുവിലെ വിവിധ സ്‌കൂളുകളില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവങ്ങള്‍ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ക്കെതിരെ കെ ജെ ജോര്‍ജ് രംഗത്തെത്തിയത്.
മാധ്യമങ്ങള്‍ക്ക വേണ്ടത് ഇത്തരം വാര്‍ത്തകള്‍ മാത്രമാണ്. കാരണം അവര്‍ക്ക് ടിആര്‍പി റേറ്റ് കൂട്ടണം. നല്ല വാര്‍ത്ത കൊടുത്തുനോക്കു എല്ലാം നല്ലതാകുമെന്നും മന്ത്രി പ്രതികരിച്ചു.