Connect with us

Palakkad

അട്ടപ്പാടിയില്‍ നവജാത ശിശുമരണം 18 ആയി

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടപ്പിലാക്കിയ പദ്ധതികളിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.
കോടികള്‍ ചെലവഴിച്ചിട്ടും അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നവജാതശിശുമരണം വ്യാപകമായതിനെ തുടര്‍ന്നാണ് കലക്ടരുടെ നിര്‍ദേശം. പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ നവജാതശിശുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കോടിക്കണക്കിന് രൂപയുടെ പദ്ധതികളുടെ നടത്തിപ്പില്‍ വന്‍ക്രമക്കേട് നടക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ട്. വീടും റോഡും ഉള്‍പ്പടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, പോഷകാഹാരവിതരണം, കാര്‍ഷിക വികസന പദ്ധതികള്‍ തുടങ്ങി എല്ലാ മേഖലയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. അട്ടപ്പാടിയില്‍ ജോലി ചെയ്തിരുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം അറുപതോളം കുഞ്ഞുങ്ങള്‍ മരിച്ച അട്ടപ്പാടിയില്‍ കോടികളുടെ പദ്ധതി നടപ്പിലാക്കിയിട്ടും ശിശുമരണം വ്യാപകമാണ്. 16 നവജാതശിശുക്കളാണ് ഈ വര്‍ഷം മരിച്ചത് ഇതിനിടെ അട്ടപ്പാടിയില്‍ ഇന്നലെ വീണ്ടും നവജാത ശിശുമരിച്ചു. പുതൂര്‍ ചീരക്കടവ് ഊരിലെ അശോകന്‍, അംബിക ദമ്പതികളുടെ ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇന്നലെ മരിച്ചത്. ഇതോടെ ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിച്ച ശിശുക്കളുടെ എണ്ണം 18 ആയി.—
കഴിഞ്ഞ ദിവസം ചീരക്കടവ് സിന്ധു-മരുതാചലം ദമ്പതിമാരുടെ ഒരുദിവസം പ്രായമുള്ള ആണ്‍കുട്ടിയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചിരുന്നു. കുട്ടികള്‍ക്ക് അവശ്യമായ “ാരമില്ലാത്തതാണ് മരണത്തിന് പ്രധാനകാരണം.—അമ്മമാരുടെ പോഷകാഹാരക്കുറവും ഗര്‍”ഭണികള്‍ക്ക് വേണ്ടത്ര പരിചരണം ലഭിക്കാത്തതുമാണ് അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാകാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. 2012ല്‍ 13 കുഞ്ഞുങ്ങളും 2013 ല്‍ 31 കുഞ്ഞുങ്ങളുമാണ് അട്ടപ്പാടിയില്‍ മരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, സന്നദ്ധ സംഘടനകളും വിവിധ പദ്ധതികളുമായി രംഗത്തുണ്ടെങ്കിലും ശിശു മരണം അട്ടപ്പാടിയില്‍ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല.—

---- facebook comment plugin here -----

Latest