Connect with us

Palakkad

മോഷ്ടിച്ച ബൈക്കുമായി കറങ്ങവെ യുവാവ് അറസ്റ്റില്‍

Published

|

Last Updated

വടക്കഞ്ചേരി:മോഷ്ടിച്ച ബൈക്കുമായി കറങ്ങവെ യുവാവ് അറസ്റ്റില്‍.
മുടപ്പല്ലൂര്‍ മണലിപ്പാടം അനില്‍കുമാറിനെയാണ്(36) വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ടി ബിക്ക് സമീപം പോലീസ് പട്രോളിങ്ങിനിടെ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന യുവാവിനെ കസ്‌ററഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇയാളുടെ കൈയിലുള്ള ബൈക്ക് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്. തൃക്കാക്കര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ താണപാടം എന്ന സ്ഥലത്തെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 2013 ജനുവരി 23നാണ് ഇയാള്‍ബൈക്ക് മോഷ്ടിച്ചതാണെന്ന് പോലീസിനോട് സമ്മതിച്ചു.
ഇയാള്‍ മറ്റേതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണ്. വടക്കഞ്ചേരി സി ഐ എസ് പി സുധീരന്‍, എസ് ഐ രവീന്ദ്രന്‍, ക്രൈം സക്വാഡ് എ എസ് ഐ സാബു ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍ സുരേഷ് കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. ഇയാളെ കഴിഞ്ഞ മാസം സംശയകരമായ സാഹചര്യത്തില്‍ കണ്ടതിന് ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. റിമാന്റിലായിരുന്ന ഇയാള്‍ കഴിഞ്ഞ 29നാണ് ജയിലില്‍ നിന്നും ഇറങ്ങിയത്‌