Connect with us

National

ബലൂണ്‍ പറന്നിറങ്ങിയത് തടവറക്കുള്ളില്‍

Published

|

Last Updated

ജയ്പൂര്‍: രണ്ട് വിദേശികളുമായി പറന്നുയര്‍ന്ന എയര്‍ ബലൂണ്‍ തിരിച്ചിറങ്ങിയത് ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലാണ് വിനോദ സഞ്ചാരത്തിനെത്തിയ വിദേശികള്‍ സഞ്ചരിച്ച എയര്‍ ബലൂണ്‍ വഴിതെറ്റി സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഇറങ്ങിയത്. സ്വകാര്യ കമ്പനി നടത്തിയ മേളയിലാണ് ആകാശ പറക്കല്‍ സംഘടിപ്പിച്ചത്. ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യമുണ്ടോ എന്നന്വേഷിക്കുന്നതിന് ജയില്‍ അധികൃതര്‍ ഉത്തരവിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് കമ്പനി മേള സംഘടുപ്പിച്ചത്. നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടു സ്വീകരിക്കുമെന്ന് എസ് പി മഹേന്ദ്രാ സിംഗ് വ്യക്തമാക്കി. അന്വേഷണത്തിനായി ജില്ലാ കലക്ടര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും വിദേശത്തു നിന്നടക്കം ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.