എച്ച് ഐ വി സാക്ഷരതാ പദ്ധതി നടപ്പാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Posted on: November 5, 2014 11:19 am | Last updated: November 5, 2014 at 11:19 am

പാലക്കാട്: ജില്ലാ പഞ്ചായത്ത് നാലാം വാര്‍ഷികാഘോഷ ജില്ലാ പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു.
ഭരണസമിതിയുടെ അടുത്ത സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ വൈവിധ്യവും നൂതനവുമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതോടൊപ്പം ജില്ലയെ സമ്പൂര്‍ണസാക്ഷരതാ ജില്ലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ എച്ച് ഐ വി സാക്ഷരതാപരിപാടിയും ബോധവല്‍ക്കരണവും ലക്ഷ്യമിടുന്നുണ്ട്.
ശുചിത്വ ആരോഗ്യമേഖലകളില്‍ മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിക്കാനായതായി പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് മുഖ്യപ്രഭാഷണം നടത്തി.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഇ ഹനീഫ പഞ്ചായത്തുകള്‍ക്കുള്ള ആനുകൂല്യവിതരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി സി അശോക് കുമാര്‍, കെ ജി ജയന്തി, കെ ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി പി രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേശന്‍ സെക്രട്ടറി രവീന്ദ്രനാഥ്, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ പി എസ അബ്ദുള്‍ഖാദര്‍, ഹസ്സന്‍ മാസ്റ്റര്‍, റിഷ പ്രേംകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സെക്രട്ടറി ടി എസ മജീദ്, സ്വാഗതവും എല്‍ എസ് —ജി ഡി എക്‌സി.—എന്‍ജിനീയര്‍ പി—എസ് ബാബുരാജ് നന്ദിയും പറഞ്ഞു.—