Connect with us

National

ഹരിയാന എം എല്‍ എമാരുടെ ആദ്യ ശമ്പളം കാശ്മീര്‍ ഫണ്ടിലേക്ക്‌

Published

|

Last Updated

ചണ്ഡീഗഢ്: ഹരിയാനയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരോട് ആദ്യ ശമ്പളം കാശ്മീര്‍ പ്രളയ സഹായ ഫണ്ടിലേക്ക് നല്‍കാന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ സെപ്തംബറില്‍ കാശ്മീലുണ്ടായ പ്രളയത്തില്‍ പെട്ടവരെ സഹായിക്കുന്നതിലേക്ക് എല്ലാവരും ഒരു രൂപ മാത്രം കൈവശം വെച്ച് ബാക്കി ശമ്പളം മുഴുവനും സംഭാവന ചെയ്യണമെന്നാവശ്യപ്പെടുകയായിരുന്നു. 90 അംഗ നിയമ സഭയിലെ എല്ലാ പാര്‍ട്ടിയിലെ എം എല്‍ എമാരും മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ചു.
കൂടാതെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനുശേഷം മരിച്ച രണ്ട് എം എല്‍ എമാരുള്‍പ്പെടെ ഹരിയാനയിലെ സ്വാതന്ത്ര്യ സമര പോരാളികള്‍ക്കും രക്തസാക്ഷികള്‍ക്കും മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.