ട്രാം യാത്രാ നിരക്ക് മൂന്നു ദിര്‍ഹം

Posted on: November 4, 2014 7:17 pm | Last updated: November 4, 2014 at 7:17 pm

ദുബൈ: ട്രാം ടിക്കറ്റ് നിരക്ക് മൂന്നു ദിര്‍ഹം ആയിരിക്കുമെന്ന് ആര്‍ ടി എ സ്ട്രാറ്റജി ആന്‍ഡ് കോര്‍പറേറ്റ് ഗവേണന്‍സ് സെക്ടര്‍ സി ഇ ഒ അബ്ദുല്‍ മുഹ്‌സിന്‍ യൂനുസ് അറിയിച്ചു. 10.6 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രാം സംവിധാനം. എത്ര ദൂരത്തേക്കാണെങ്കിലും നോള്‍കാര്‍ഡില്‍ നിന്ന് മൂന്നു ദിര്‍ഹം മാത്രമേ ഈടാക്കുകയുള്ളു. നിലവിലെ നോള്‍കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയും. പ്ലാറ്റ്‌ഫോമില്‍ കയറുന്നതിനു മുമ്പാണ് നോള്‍കാര്‍ഡ് ഉയോഗിക്കേണ്ടത്- അബ്ദുല്‍ മുഹ്‌സിന്‍ യൂനുസ് പറഞ്ഞു.