Connect with us

Kerala

ബാര്‍ കോഴ:വിജിലന്‍സ് സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ബിജു രമേശിന് നോട്ടീസ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ കേസ് അന്വേഷിക്കുന്ന പ്രത്യേക വിജിലന്‍സ് സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജു രമേശിനു നോട്ടീസ്. കോഴ ആരോപണം സംബന്ധിച്ച് തെളിവെടുക്കുന്നതിനു നാളെ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
എന്നാല്‍ നാളെ ഹാജരാകാന്‍ കഴിയില്ലെന്നും വെള്ളിയാഴ്ച ഹാജരാകാമെന്നും ബിജു മറുപടി നല്‍കി. ഇന്ന് ഉച്ചയ്ക്കാണ് എസ്.പി രാജ്‌മോഹന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ബാര്‍ കോഴ വിവാദം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്.
ഒരാഴ്ചക്കുള്ളില്‍ അന്വേഷണം ഉണ്ടായില്ലെങ്കില്‍ പണം നല്‍കിയതിന്റെ തെളിവുകളുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജു രമേശ് പറഞ്ഞിരുന്നു. ആരോപണം സത്യസന്ധമായി അന്വേഷിച്ചാല്‍ കെഎം മാണി ജയിലില്‍ പോകേണ്ടി വരുമെന്നും ബിജു രമേശ് പറഞ്ഞു.

Latest