Connect with us

Kerala

ടൂറിസ്റ്റ് ബസുകള്‍ക്കും നാഷനല്‍ പെര്‍മിറ്റ്

Published

|

Last Updated

കൊണ്ടോട്ടി: ടൂറിസ്റ്റ് ബസ് ഉടമകളുടെയും വിനോദ സഞ്ചാരത്തെ മേഖലയുടെയും നിരന്തര അഭ്യര്‍ഥന മാനിച്ച് ടൂറിസ്റ്റ് ബസുകള്‍ക്കും നാഷണല്‍ പെര്‍മിറ്റ് നല്‍കാന്‍ കേന്ദ്ര ഗതാഗത വികസന കൗണ്‍സില്‍ തീരുമാനമെടുക്കുന്നു. രാജ്യത്ത് ഒരു ലക്ഷം ടൂറിസ്റ്റ് ബസ് ഉടമകളുണ്ട്. നിലവില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ഇന്ത്യയിലെ മേഖലകള്‍ തിരിച്ചാണ് പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്. ദക്ഷിണേന്ത്യയിലെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഉത്തരേന്ത്യയിലേക്കോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കോ സര്‍വീസ് നടത്തുന്നതിന് അനുമതിയില്ല. വിനോദ സഞ്ചാരികള്‍ അതതു സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകളെ ആശ്രയിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനത്തോടെ ഒരു ബസിലിരുന്നു തന്നെ ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിക്കാനാകും.