Connect with us

National

പോലീസില്‍ 5.5 ലക്ഷം ഒഴിവുകള്‍; നികത്തണമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: പോലീസ് സേനയിലെ അഞ്ചര ലക്ഷം ഒഴിവുകള്‍ ഒരു വര്‍ഷത്തിനകം നികത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. കുറ്റകൃത്യങ്ങളുടെ തോത് ക്രമാതീതമായി വളരുന്നതിനാലാണിത്.
2009ല്‍ 21.2 ലക്ഷം കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ 2013ല്‍ അത് 26.47 ലക്ഷമായി ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി, സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാര്‍ക്കും ഡി ജി പിമാര്‍ക്കും വെവ്വേറെ കത്തുകള്‍ നല്‍കി. പോലീസ് സേനയിലെ ആള്‍ക്ഷാമം കുറ്റവാളികളെ പിടികൂടുന്നതിന് തടസ്സമാകുന്നുണ്ട്. ഒരു ലക്ഷത്തിലേറെ ഒഴിവുകളാണ് യു പി പോലീസിലുള്ളത്. ഗുജറാത്തില്‍ 45191ഉം പശ്ചിമ ബംഗാളില്‍ 38725ഉം ആന്ധ്രാപ്രദേശില്‍ 32247ഉം ഒഴിവുകളുണ്ട്. പോലീസ് സേനയെ ശക്തിപ്പെടുത്തുന്നതിന് നിലവിലെ സ്ഥിതി പുനരവലോകനം ചെയ്യുകയും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുകയും അന്താരാഷ്ട്ര മാനകങ്ങള്‍ ആധാരമാക്കുകയും വേണമെന്ന് ഗോസ്വാമി ചൂണ്ടിക്കാട്ടി. പോലീസ് സേനയിലെ ആള്‍ക്ഷാമം മൂലം ക്രമസമാധാന സംവിധാനത്തിന് ക്ഷീണമുണ്ടാക്കുമെന്നും ജനങ്ങളുടെ ആത്മവിശ്വാസത്തെ തളര്‍ത്തുമെന്നും കത്തില്‍ പറയുന്നു.