Connect with us

International

ഭൂമിക്ക് നഷ്ടപരിഹാരം: ചൈനയില്‍ പൗരന്‍മാര്‍ക്ക് പരാതി നല്‍കാം

Published

|

Last Updated

ബീജിംഗ്: ചൈനയില്‍ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പരാതി നല്‍കാന്‍ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ അധികാരം നല്‍കി. ചൈനയുടെ ഉന്നതനിയമ നിര്‍മാണ സഭയായ നാഷണല്‍ പീപ്പില്‍സ് കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച് നിയമഭേദഗതിയും കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്ഥമേറ്റെടുക്കല്‍ സംബന്ധിച്ച് സര്‍ക്കാര്‍ കരാര്‍ ലംഘനം നടത്തിയാല്‍ കോടതികള്‍ അന്വേഷണത്തിന് ഉത്തരവിടും. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഏകപക്ഷീയമായി അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ സ്ഥമേറ്റെടുക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അമര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ തയ്യാറായത്. പരാതികളില്‍ കരാറുകള്‍ അല്ലങ്കില്‍ നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ കോടതികള്‍ അധികൃതരോട് ഉത്തരവിടുമെന്ന് നിയമഭേദഗതിയില്‍ പറയുന്നു. എന്നാല്‍ നീതിപൂര്‍വമായ കാരണങ്ങളാല്‍ കരാറും വാഗ്ദാനം ചെയ്ത നഷ്ടപരിഹാരവും റദ്ദാക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും നിയമത്തിലുണ്ട്. ഇതിനെതിരെ കോടതിയില്‍ അപ്പീല്‍പോകാനുമാകും. അനധികൃതമായി കോടതിയില്‍ ഹാജരാകാതിരിക്കുന്നവര്‍ക്ക് നേരെ നടപടിയുണ്ടാകും.

 

---- facebook comment plugin here -----

Latest