Connect with us

Kerala

ചുംബന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു

Published

|

Last Updated

kissകൊച്ചി: ചുംബന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അന്യായമായി സംഘം ചേരുക, ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.