ചുംബന സമരത്തിനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

Posted on: November 2, 2014 6:00 pm | Last updated: November 2, 2014 at 6:00 pm

kissകൊച്ചി: സദാചാര ഗുണ്ടായിസത്തിനെതിരായ പ്രതിഷേധമെന്ന പേരില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ചുംബന സമരത്തിനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ലോ കോളേജ് പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്ത ഇവരെ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലേക്കും എ ആര്‍ ക്യാമ്പിലേക്കും മാറ്റി.

ശക്തമായ പ്രതിഷേധമാണ് ചുംബന സമരത്തിനെതിരെ ഉയര്‍ന്നത്. യുവമോര്‍ച്ച, എ ബി വി പി, ശിവസേന, കെ എസ് യു തുടങ്ങിയ സംഘടനകളാണ് സമരത്തിനെതിരെ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാര്‍ തടഞ്ഞതിനാല്‍ ചുംബന സമരക്കാര്‍ക്ക് മറൈന്‍ ഡ്രൈവിലേക്ക് എത്താനായില്ല. ഇതേ തുടര്‍ന്നാണ് ലോ കോളേജിന് സമീപം സമര വേദിയാക്കിയത്. സമരക്കാരെ ശിവസേന പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി ആരോപണമുണ്ട്.