Connect with us

Kerala

മാണി രാജിവയ്ക്കണമെന്ന് പിണറായി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. അദ്ദേഹം രാജിവയ്ക്കണം. അല്ലാത്തപക്ഷം മാണിയെ മുഖ്യമന്ത്രി പുറത്താക്കണമെന്നും പിണറായി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണമാണ് വേണ്ടത്. കേസ് ഇല്ലാതാക്കാന്‍ ശ്രമം ഉണ്ടാകും. അത് അനുവദിക്കരുത്. ഭരണ പ്രതിസന്ധി മറികടക്കാന്‍ മാത്രമാകരുത് അന്വേഷണം. മുഖ്യമന്ത്രിയുടേയും മന്ത്രി ബാബുവിന്റെയും പങ്ക് അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
കോഴ വിവാദത്തില്‍ പിണറായിയുടേത് തണുപ്പന്‍ പ്രതികരണമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം വാര്‍ത്താകുറിപ്പ് ഇറക്കിയത്.