Connect with us

Wayanad

കോ-ഓപറേറ്റിവ് കോളജ് തകര്‍ക്കാനുള്ള നീക്കം നേരിടും: സിപിഎം

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ബത്തേരിയിലെ കോ-ഓപറേറ്റിവ് കോളജ് ഭരണ സ്വാധീനം ഉപയോഗിച്ച് പിടിച്ചെടുത്ത കോണ്‍ഗ്രസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം ഏരിയ കമ്മിറ്റി. 1986 ല്‍ പ്രവര്‍ത്തനമാരംഭിച്ച് സംസ്ഥാനത്തെ തന്നെ ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനമായി പ്രവര്‍ത്തിച്ചുവരുന്ന കോളജ് ചില ഡയറക്ടര്‍മാര്‍ രാജിവച്ചതിനെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിലായിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി തീരാറായപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയെ നിയമിച്ചിരിക്കുകയാണ്. 1600ല്‍പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ 40ല്‍ അധികം ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. പ്ലസ് വണ്‍ മുതല്‍ പിജി വരെയുള്ള കോഴ്‌സുകളും നടത്തുന്നുണ്ട്. കെട്ടിടവും 65 സെന്റ് സ്ഥലവും സ്വന്തമായുള്ള സ്ഥാപനത്തില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തിന് അധീതമായി പ്രവര്‍ത്തിച്ചു വരുന്ന ഈ സ്ഥാപനത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലൈബ്രറിയ്ക്കും മറ്റുമായി സാമ്പത്തിക സഹായവും നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥപനത്തെ അധികാരം ഉപയോഗിച്ച് പിടിച്ചെടുത്ത് രാഷ്ട്രീയം കലര്‍ത്തി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം അധികാരം ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

---- facebook comment plugin here -----

Latest