Connect with us

Kerala

കുട്ടികളെ കടത്തിയ സംഭവം സിബിഐ അന്വേഷിക്കണ്ട: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ യതീംഖാനകളിലേക്ക് 580ഓളം കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. കേസ് സിബിഐക്ക് വിടണമെന്ന അമിക്കസ് ക്യൂറിയുടെ ആവശ്യം കോടതി തള്ളി . സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം നടത്തുന്നതിനാല്‍ ഇപ്പോള്‍ അതില്‍ ഇടപെടുന്നില്ല. കേസില്‍ സംസ്ഥാനങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ തൃപ്തിയുണ്ടെന്നും കോടതി പറഞ്ഞു. ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കടത്തിക്കൊണ്ടുവന്നുവെന്നാണ് കേസ്. അഞ്ച് വയസ് മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികളെ ഒന്നിച്ച് കൊണ്ടുവന്നത് ശ്രദ്ധയില്‍പെട്ടത് പാലക്കാട് സ്‌റ്റേഷനില്‍ വെച്ചാണ്. ഉടന്‍തന്നെ റയില്‍വേ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് സംഭവം മനുഷ്യക്കടത്താണെന്ന ആരോപണം ഉയര്‍ന്നത്. കേരളാപോലീസും ഝാര്‍ഖണ്ഡ് പോലീസും കേസന്വേഷിക്കുകയാണ്.