Connect with us

International

അല്‍ അഖ്‌സ പള്ളി തുറന്നു

Published

|

Last Updated

ഗാസ: കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ അടച്ച ജറൂസലമിലെ അല്‍ അഖ്‌സ പള്ളി തുറന്ന് കൊടുത്തു. 50 വയസ്സിന് താഴെയുള്ള മുസ്‌ലിംകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന കടുത്ത നിഷ്‌കര്‍ഷയോടെയാണ് പള്ളി ജുമഅക്ക് തുറന്ന് കൊടുത്തത്. 50 വയസ്സിന് താഴെയുള്ളവരെ പള്ളി കോമ്പൗണ്ടിലേക്ക് കടത്തിവിട്ടില്ല. ഫലസ്തീന്‍ ബാലനെ ഇസ്‌റാഈല്‍ പോലീസ് വധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിറകേയാണ് പള്ളിയിലേക്ക് പ്രവേശം തടഞ്ഞത്. ജൂത തീവ്രവാദി നേതാവായ റബ്ബി യഹുദ ഗ്ലിക്കിനെ അക്രമിച്ചുവെന്നാരോപിച്ചാണ് ഫലസ്തീന്‍ യുവാവിനെ പോലീസ് കൊലപ്പെടുത്തിയത്. അതോടെ മേഖലയില്‍ ശക്തമായ പ്രതിഷേധം അരങ്ങേറുകയായിരുന്നു.
മൂന്ന് ഫലസ്തീനികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 3000 ലേറെ പോലീസുകാരെ വിന്യസിച്ചാണ് പള്ളി തുറന്നുകൊടുത്തത്.
ജൂത മതവിശ്വാസികളെയും പ്രവേശിപ്പിക്കാതെയാണ് കഴിഞ്ഞ ദിവസം പള്ളി കോമ്പൗണ്ട് അടച്ചത്. ദശകങ്ങളായി തുറന്നിട്ടിരിക്കുന്ന പള്ളി ആദ്യമായിട്ടായിരുന്നു വിശ്വാസികള്‍ക്ക് തടയപ്പെട്ടത്. യുദ്ധ പ്രഖ്യാപനമാണ് ഇസ്‌റാഈല്‍ നടത്തുന്നതെന്ന് പള്ളി അടച്ചതുമായി ബന്ധപ്പെട്ട് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചിരുന്നു.

---- facebook comment plugin here -----

Latest