Connect with us

International

മൊസൂളില്‍ ബന്ദിയാക്കിയ ഇറാഖി തടവുകാരെ ഇസില്‍ സംഘം വധിച്ചു

Published

|

Last Updated

ബഗ്ദാദ് : മൊസൂളില്‍നിന്നും ജൂണില്‍ പിടികൂടിയ നൂറ് കണക്കിന് ഇറാഖി തടവുകാരെ ഇസില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തി. മൊസൂളിനു പുറത്തുള്ള ബദൂഷ് ജയിലിലെ 600 തടവുകാരെയാണ് ഇസില്‍ തീവ്രവാദികള്‍ മുട്ടുകുത്തി നിര്‍ത്തിയശേഷം പിന്നില്‍നിന്നും വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് രക്ഷപ്പെട്ട 15 തടവുകാരുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന പറഞ്ഞു. തടവുകാരെ നിരവധി ഗ്രൂപ്പുകളാക്കി തിരിച്ചുവെന്നും ഇതില്‍ ക്രിസ്ത്യാനികളായ കുറച്ചുപേരെ സ്വതന്ത്രരാക്കിയെന്നും ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സംഘടന കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവരില്‍ കുര്‍ദുകളും യസിദികളും ഉള്‍പ്പെടും. കൊലപാതകം, അക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരായിരുന്നു തടവുകാര്‍. തോക്ക്ധാരികളായ തീവ്രവാദികള്‍ 1500 ഓളം തടവുകാരെ ട്രക്കുകളില്‍ ജയിലില്‍നിന്നും രണ്ട് കി.മീറ്റര്‍ അകലെയുള്ള മരുഭൂമിയിലെത്തിച്ചു. ഇതില്‍ നൂറ് കണക്കിന് പേരെ ട്രക്കില്‍ മറ്റൊരിടത്തേക്ക് മാറ്റുകയും അവശേഷിച്ചവരെ നിരനിരയായി മുട്ടുകുത്തിനിര്‍ത്തിയ ശേഷം യന്ത്രത്തോക്കുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മനുഷ്യാവകാശ സംഘടന പറഞ്ഞു. എന്നാല്‍ ഇറാഖിലെ സുന്നി ഗോത്രത്തില്‍പ്പെട്ട 150 പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞത്.
ഇറാഖിലേക്ക്