Connect with us

Education

ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫെബ്രുവരി 11ന് തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി തിയറി പരീക്ഷകള്‍ മാര്‍ച്ച് ഒമ്പത് മുതല്‍ 30 വരെ നടക്കും. പ്രായോഗിക പരീക്ഷ ഫെബ്രുവരി 11 മുതല്‍ 26 വരെ നടത്താനും ഇന്നലെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ ഇത്തവണ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. ഒരു കേന്ദ്രത്തോടനുബന്ധിച്ച് മൂന്ന് ഉപകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
മൂല്യ നിയന്ത്രണ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. പാലക്കാട് പോലെ ചൂട് കൂടുതലുള്ള ജില്ലകളില്‍ എയര്‍ കൂളറുകള്‍ സ്ഥാപിക്കും. ജില്ലയില്‍ രണ്ടില്‍കൂടുതല്‍ പരീക്ഷാ സ്‌ക്വാഡുകളെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. ഒരു സ്‌ക്വാഡ് 50 സ്‌കൂളുകളിലെങ്കിലും പരിശോധന നടത്തണം. മൂല്യ നിര്‍ണയക്യാമ്പില്‍ അനാസ്ഥ കാട്ടുന്ന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ എന്‍ സതീഷ് പറഞ്ഞു. കലാമേളകള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് അനധികൃതമായി പണം പിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് കര്‍ശനമായി തടയുമെന്നും അദ്ദേഹം പറഞ്ഞു.